Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pk Firos

ഫ്ര​ഷ് ക​ട്ട് തു​റ​ന്നാ​ൽ കോ​ഴി​മാ​ലി​ന്യ​വു​മാ​യി മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച് ന​ട​ത്തും: പി.​കെ. ഫി​റോ​സ്

മ​ല​പ്പു​റം: താ​മ​ര​ശേ​രി​യി​ലെ ഫ്ര​ഷ്ക​ട്ടി​നെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ ശ്ര​മ​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ ഫി​റോ​സ്. പോ​ലീ​സാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നും യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം ഉ​ണ്ടാ​ക്കി പ്ര​വ​ർ​ത്ത​ക​രെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തു നി​ന്ന് മാ​റ്റി​നി​ർ​ത്താ​നാ​ണ് ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ്ര​ഷ് ക​ട്ട് തു​റ​ന്നാ​ൽ കോ​ഴി​മാ​ലി​ന്യ​മു​മാ​യി കോ​ഴി​ക്കോ​ട്ടെ മ​ന്ത്രി​മാ​രു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ജി​ല്ലാ ശു​ചി​ത്വ മി​ഷ​നും ത​ഹ​സി​ൽ​ദാ​റും എ​ല്ലാം ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ളി​ലും ഈ ​സ്ഥാ​പ​നം നി​യ​മാ​നു​സൃ​ത​മാ​യ​ല്ല പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്ന​താ​യി ഫി​റോ​സ് പ​റ​ഞ്ഞു.

എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചും എ​ല്ലാ ആ​ക്ഷേ​പ​ങ്ങ​ളും പ​രി​ഹ​രി​ച്ചു​മാ​ണ് ഫ്ര​ഷ് ക​ട്ട് സ്ഥാ​പ​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത് എ​ന്നാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​ബി രാ​ജേ​ഷ് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ഈ ​അ​റ​വു​മാ​ലി​ന്യ കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള രൂ​ക്ഷ​മാ​യ ഗ​ന്ധം അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും സ്ഥാ​പ​ന​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന ഇ​രു​തു​ള്ളി പു​ഴ​യി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്നു​ണ്ടെ​ന്നും ഫ്രീ​സ​ർ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ സ്ഥാ​പ​ന​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​പോ​വു​ന്നു​ണ്ടെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു.

സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ക്ര​മ​ങ്ങ​ളെ ഒ​രു നി​ല​യ്ക്കും അം​ഗീ​ക​രി​ക്കാൻ ക​ഴി​യി​ല്ല എ​ന്നാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ക​ണ്ണൂ​ർ ഡി​ഐ​ജി യ​തീ​ഷ് ച​ന്ദ്ര​യും വ​ട​ക​ര എ​സ്പി ബെ​ജു​വും നേ​രി​ട്ടെ​ത്തി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് നേ​ത്ര​ത്വം കൊ​ടു​ക്കു​ക​യാ​ണ് എ​ന്നു​ള്ള​ത് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ വ്യ​ക്ത​മാ​ണെ​ന്നും ഫി​റോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up